skip to main |
skip to sidebar
ന്യൂയോര്‍ക്ക്: ഗ്രൗണ്ട് സീറോയില്‍ മുസ്ലീം പള്ളി പണിയുന്നതുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലെ ഇമാമിനും ഭാര്യയ്ക്കും വധഭീഷണി.
ഇമാം ഫൈസല്‍ അബ്ദുള്‍ റൗഫിന്റെ ഭാര്യ ഡെയ്‌സി ഖാന്‍ ആണ് തനിക്കും ഭര്‍ത്താവിനും വധഭീഷണിയുള്ളകാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് ഇതേവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
എബിസി ടെലിവിഷനില്‍ ഇസ്ലാം മതത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുവേയാണ് ഡെയ്‌സി ഖാന്റെ ഈ വെളിപ്പെടുത്തല്‍.
എന്നെയും ഭര്‍ത്താവിനെയും പോലെയുള്ള മുസ്ലീങ്ങള്‍ മതത്തിലെ തീവ്രവാദികള്‍ക്കെതിരെ യുദ്ധമാരംഭിക്കേണ്ടതുണ്ട്.
മതവിശ്വാസപ്രകാരം ജീവിക്കുന്ന സാധാരണ മുസ്ലീങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തുമ്പോള്‍ അവര്‍ സ്വാഭാവികമായും തീവ്രവാദത്തിന്റെ വഴിയിലേയ്ക്ക തിരിയുകയും അല്‍ക്വയ്ദയുടെ ആയുധമായി മാറുകയും ചെയ്യുന്നു- അവര്‍ പറഞ്ഞു.
ഗ്രൗണ്ട് സീറോയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഇസ്ലാമിക കേന്ദ്രത്തിന്റെ മാതൃക തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായുള്ള പ്രാഥമിക ജോലികള്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നാണ് സൂചന
എന്നാല്‍ പള്ളിസ്ഥാപിക്കുന്നതിനെതിരെ ന്യൂയോര്‍ക്ക് നിവാസികള്‍ വ്യാപകമായി പ്രതിഷേധം നടത്തുന്നുണ്ട്. തീവ്രവാദികള്‍ തകര്‍ത്ത വേള്‍ഡ് ട്രേഡ് സെന്ററിന്റെ അടുത്തു നിന്നും വളരെ അകലത്തിലായിരിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ പള്ളിസ്ഥാപിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതില്‍ മറ്റ് ഇടപെടലുകള്‍ പാടില്ലെന്നുമാണ്
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ