Subscribe:

Pages

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

മതസംവാദ സമ്മേളനം 19 മുതല്‍; 200 പണ്ഡിതര്‍ പങ്കെടുക്കും


Published on Sunday, October 17, 2010 - 12:36 AM GMT ( 11 hours 57 min ago)

ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഷെറാട്ടണ്‍ ഹോട്ടലിലെ ദഫ്‌ന ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഖത്തര്‍ നീതിന്യായവകുപ്പ് മന്ത്രി ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ഗാനിം ഉദ്ഘാടനം നിര്‍വഹിക്കും. ഖത്തര്‍ സര്‍വകലാശാലയിലെ ശരീഅഃ കോളജ് ഡീന്‍ ഡോ. ആയിശ അല്‍മന്നാഇ അധ്യക്ഷത വഹിക്കും. ദോഹ മതസംവാദകേന്ദ്രം ചെയര്‍മാന്‍ ഡോ. ഇബ്രാഹീം ബിന്‍ സാലിഹ് അല്‍നുഐമി, ബസ്മ ബിന്‍ത് സഊദ് ആല്‍സഊദ് (സൗദി), അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭ ഉപാധ്യക്ഷന്‍ ഡോ. അബ്ദുല്ല മഹ്ഫൂസ് ബിന്‍ ബയ, വത്തിക്കാന്‍ മതാന്തര സംവാദ കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് പിയര്‍ ലുയിജി ഷെലാത, ബ്രിട്ടനിലെ മുസ്‌ലിം, ജൂത ഫോറം പ്രതിനിധി റബ്ബി ഷെര്‍ഷല്‍ ഗ്ലക്ക് എന്നിവര്‍ ഉദ്ഘാടന സെഷനില്‍ പ്രഭാഷണം നടത്തും. പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി സമ്മേളനത്തില്‍ പങ്കെടുത്തേക്കും.
നാല് സെഷനുകളായാണ് സമ്മേളനം. തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിന്റെ പങ്ക്, തലമുറയെ മതപരമായി വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക്, മാധ്യമങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യയുടെയും സ്വാധീനം, തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ആരാധനാലയങ്ങളുടെ പങ്ക് എന്നിവയാണ് ചര്‍ച്ചാ സെഷനുകളുടെ മുഖ്യതലക്കെട്ട്. ഓരോ സെഷനിലും വെവ്വേറെ തലക്കെട്ടുകളിലായി മൂന്ന് ഗ്രൂപ്പുചര്‍ച്ചകളും നടക്കും.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ