ഏഷ്യയില്‍ നിന്നും ഗാസയിലേക്ക് പോയ ആദ്യ സമാധാന സംഘത്തിന്റെ അനുഭവങ്ങള്‍ മാഗ്‌സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെ പങ്കുവയ്ക്കുന്നു.
തിങ്കളാഴ്ചയുടെ അവസാന മണിക്കൂറിലാണ് ആദ്യ ഏഷ്യ ടു ഗാസ സംഘം ഗാസയിലെത്തിയത്. അതിര്‍ത്തിയില്‍ ഹൃദ്യമായ വരവേല്‍പ്പാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അന്ന് രാത്രി തന്നെ അവിടെയൊരു പത്രസമ്മേളനം നടത്തുകയും ചെയ്തു.
അവിടവിടെയായി ചുമരുകളില്‍ കാണുന്ന ചില പോസ്റ്ററുകളും, എന്തോ തകര്‍ത്ത ചില കെട്ടിടാവശിഷ്ടങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ പുറമേ നിന്നും നോക്കുമ്പോള്‍ ഇവിടെ അസ്വാഭിവകമായി ഒന്നും നടന്നതായി തോന്നില്ല. ഗാസയിലെ ജനങ്ങള്‍ ബുദ്ധിപരമായി അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്.
സൗന്ദര്യ ബോധത്തോടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനായി ഇവര്‍ ശ്രമിക്കുന്നു. അറബ് രാഷ്ട്രങ്ങളിലെ മറ്റെല്ലാ നഗരങ്ങളെപോലെ, ചിലപ്പോള്‍ അവയെക്കാള്‍ സാസ്‌കാരിക മൂല്യമുള്ള ഒരു രാജ്യത്തെ ഒറ്റനോട്ടത്തില്‍ ഗാസ പ്രതിനിധാനം ചെയ്യുന്നു. ഇവിടെ നടന്ന ദുരന്തങ്ങളെ കുറിച്ച് ഒരാള്‍ നമ്മളോട് പറഞ്ഞാല്‍ മാത്രമേ നമ്മളതിനെ കുറിച്ച് ചിന്തിക്കൂ.
ഡെയ്റ്റിനീ അഫൈയേഴ്‌സ് മന്ത്രാലയം സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ തന്റെ അച്ഛനെ ഇസ്രായേല്‍ അധികൃതര്‍ അറസ്റ്റുചെയ്ത കഥ 20 വയസ്സുകാരിയ പെണ്‍കുട്ടി
ഞങ്ങളോട് പങ്കുവച്ചു. അച്ഛനെ അറസ്റ്റ് ചെയ്യുമ്പോള്‍ അഫ്ഗാന്‍ എന്ന് പേരുള്ള അവ്ള്‍ക്ക് നാല് വയസ്സായിരുന്നു പ്രായം. എന്നാല്‍ ഇന്ന് ആ പേരില്‍ ഒരു മന്ത്രാലയമുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഫലസ്തീന്‍. 33സ്ത്രീകളും, 340 കുട്ടികളും ഉള്‍പ്പെടെ 75,000 ഫലസ്തീനികള്‍ ഇസ്രായേല്‍ ജയിലില്‍ നരകിച്ചുകഴിയുകയാണ്.
ഞങ്ങളോട് പങ്കുവച്ചു. അച്ഛനെ അറസ്റ്റ് ചെയ്യുമ്പോള്‍ അഫ്ഗാന്‍ എന്ന് പേരുള്ള അവ്ള്‍ക്ക് നാല് വയസ്സായിരുന്നു പ്രായം. എന്നാല്‍ ഇന്ന് ആ പേരില്‍ ഒരു മന്ത്രാലയമുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഫലസ്തീന്‍. 33സ്ത്രീകളും, 340 കുട്ടികളും ഉള്‍പ്പെടെ 75,000 ഫലസ്തീനികള്‍ ഇസ്രായേല്‍ ജയിലില്‍ നരകിച്ചുകഴിയുകയാണ്.
ഹമാസിന്റെ മുതിര്‍ന്ന നേതാവായ മുഹമ്മദ് അല്‍ സഹാര്‍ക്ക് തന്റെ രണ്ട് ആണ്‍കുട്ടികളെയും നഷ്ടമായി. എന്നിട്ടും ഫലസ്തീനിനുവേണ്ടിയുള്ള സഹാറിന്റെ പോരാട്ടത്തിന് വീര്യം ഒട്ടും കുറഞ്ഞിട്ടില്ല. ഫലസ്തീനിന്റെ ധര്‍മയുദ്ധം എന്തുകൊണ്ടു വിജയിക്കുമെന്ന് തികഞ്ഞ ശാന്തതയോടെ അദ്ദേഹം ഞങ്ങള്‍ക്ക് വിവരിച്ചുതന്നു.
ഹമാസിന്റെ തുടക്കം മുതലേയുള്ള അതിന്റെ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഇസ്രായേലിനെതിരെയുള്ള ഫലസ്തീന്റെ ഇപ്പോഴത്തെ പ്രതിരോധത്തെ ഏറ്റവും ശക്തമായത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ ഏഷ്യ ടു ഗാസ പോലുള്ള സംഘങ്ങള്‍ക്ക് ഗാസയിന്‍മേലുള്ള ഉപരോധത്തെ തകര്‍ക്കുന്നതില്‍ നല്ലൊരു പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം വീക്ഷിച്ചു.
ഇന്ധനം, ഭക്ഷണം തുടങ്ങിയ അവശ്യവസ്തുക്കളുമായി വന്ന ഏഷ്യ ടു ഗാസ സംഘത്തിന്റെ നൂറോളം ലോറികളെ ഗാസയിലേക്ക് കടത്തിവിടാന്‍ അതേ ദിവസം തന്നെ ഇസ്രായേല്‍ അനുവദിച്ചു.
ജനുവരി നാലിന് രാവിലെ ഫലസ്തീന്‍ പ്രധാനമന്ത്രി ഇസ്‌മൈല്‍ ഹാനിയയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മാറ്റിവച്ചു. ഏഷ്യ ടു ഗാസ സംഘത്തെ അദ്ദേഹം നീരീക്ഷിക്കുന്നുണ്ടായിരുന്നെന്നും ഫലസ്തീന്‍ ജനതയ്ക്ക് ആവേശം പകരാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള പൂജാ ബഡേക്കറും, ബിരാജ് പാട്‌നായികും ഹാനിയയ്ക്ക് ഗാന്ധിജിയുടെ ആത്മകഥയും ഫോട്ടോയും നല്‍കി. ഗാസയുടെ മേല്‍ തുടരുന്ന ഉപരോധത്തിന്റെ പ്രതിഫലനമായി ഈ കൂടിക്കാഴ്ചയ്ക്കിടയില്‍ ഒരല്പ സമയം വൈദ്യുത വിതരണം തടസ്സപ്പെട്ടു. എങ്കിലും ജനറേറ്റര്‍ ഉപയോഗിച്ച് പ്രശ്‌നം പരിഹരിച്ചു.
അവശ്യവസ്തുക്കളുമായി വന്ന ഞങ്ങളുടെ കപ്പല്‍ അല്‍അരിഷ് തുറമുഖത്ത് രണ്ടുദിവസമായി രണ്ട് ഇസ്രായേല്‍ ബോട്ടുകള്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ലട്ടാക്കിയ മുതല്‍ അവര്‍ ഞങ്ങളെ പിന്‍തുടര്‍ന്നിരുന്നു.
കപ്പലിലെ എട്ടംഗ സംഘവുമായി സഹകരിക്കാന്‍ ഈജിപ്ഷ്യന്‍ തുറമുഖത്തെ അധികൃതര്‍ തയാറായില്ല. കപ്പലില്‍ നിന്നും സാധനങ്ങള്‍ ഇറക്കിക്കാനായി സംഘത്തിലുണ്ടായിരുന്ന ജപ്പാന്‍ സ്വദേശി സാകാഗുച്ചി ചിലവ് വഹിച്ചു. അസൈര്‍ബെയ്ജാനില്‍ നിന്നുള്ള ഹാകിം അലിസെയ്ദിന് രണ്ടു ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു.
സംഘത്തിലെ അംഗങ്ങള്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ ഉള്ളതായും അവരെ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നും (അജിത് സാഹിക്ക് തെഹല്‍ക മുന്‍ പ്ത്രാധിപര്‍) എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തേണ്ടിയും വന്നു.
തുറമുഖത്തിലെ ശത്രുമാഫിയയില്‍ നിന്നും രക്ഷപ്പെട്ട് നാല് ആംബുലന്‍സുകളിലായി യാത്ര തിരിച്ച ഞങ്ങള്‍ ജനുവരി നാലിന് രാത്രി ഗാസിയില്‍ എത്തിച്ചേര്‍ന്നു. നാല് ട്രക്കുകളിലായി പിറ്റേന്ന് മരുന്നുകളും റാഫയിലെത്തി. പക്ഷേ ഞങ്ങള്‍ കൊണ്ടുവന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും എന്താണ് സംഭവിച്ചതെന്നറിയില്ല.
ഈ ഉപരോധം കാരണം ഗാസയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയിലാണ്. ഗാസയിലെ അല്‍ ഷിഫ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞത് ആ സ്‌റ്റോക്കിലെ 162മരുന്നുകളും പല അടിസ്ഥാന ഉപകരണങ്ങളും കാണാനില്ലെന്നാണ്. ആശുപത്രികളെ പോലും ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.
വികലാംഗര്‍ക്കു വേണ്ടിയുള്ള അല്‍ വഫ റീഹാബിലേഷന്‍ സെന്ററില്‍ 2003ല്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് നേഴ്‌സുകള്‍ കൊല്ലപ്പെട്ടിരുന്നു. മലേഷ്യയുടെ സഹായത്തോടെയാണ് ഇത് വീണ്ടും നിര്‍മിച്ചത്. ഇത് തുടങ്ങുന്നതിന് മുന്‍പ് രോഗികള്‍ക്ക് ഇസ്രായേലിലെ ആശുപത്രിയില്‍ പോയി വന്‍ തുക നല്‍കി ചികിത്സിക്കേണ്ടി വന്നു.
പണിതീരും മുന്‍പ് തകര്‍ക്കപെട്ട പല കെട്ടിടങ്ങളും ഗാസ സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് കാണാനാകും.നിലനില്‍പ്പിന് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കാനായി ഗാസയിലെ ഒരിക്കലും തളരാത്ത ആത്മാക്കള്‍ക്ക് തുരംഗങ്ങളുള്‍പ്പെടെയുള്ള പുതിയ പുതിയ വഴികള്‍ കണ്ടെത്തേണ്ടി വന്നു.
ഫലസ്തീനികളില്‍ ആത്മാവ് എന്നോ സ്വതന്ത്രരായി എന്നാണ് ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ (AISA) നേതാവ് അസ്‌ലം ഖാന്‍ ഇവിടുത്തെ ജനങ്ങളെ കൊണ്ട് പറഞ്ഞത്. ഈ ഉപരോധത്തിന് അവരെ തകര്‍ക്കാനാവില്ല. ഇത്തരം ആളുകള്‍ ഒരിക്കലും പരാജയപ്പെടില്ല.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ